Wednesday, January 21, 2015

ലേലം

എന്റെ നാട്ടില്‍ എല്ലാ റമളാന്‍ മാസവും നോമ്പ് പകുതി ആയാല്‍ പള്ളി പറമ്പില്‍ വയള്‍ പരമ്പര തുടങ്ങും,  എല്ലാവരും നന്നാവുന്നതും (നന്നായി എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നതും) ഒന്നിന് ഏഴും ഇരുപത്തി ഏഴു ഇരട്ടി കൂലിയും കിട്ടുന്ന മാസമാണ്.  ഇനി ഈ വയള്‍ ആവട്ടെ ഒരുതരത്തില്‍ സന്ഗാടകര്‍ക്ക് സാമ്പത്തിക വരുമാനവും ആണ് (പെരുന്നാളല്ലേ വരുന്നത് ചിലവ് ഏറെയാ). കാരണം ഈ എല്ലാ വയള്‍ പരമ്പരയിലും പ്രധാന ഇനമാണ് ഒന്ന് കൂട്ട് പ്രാര്‍ത്ഥന, മറ്റൊന്ന് ലേലം വിളി.ലേലം വിളി എന്നാല്‍ ബേങ്കിലെ പോലെ അല്ല, വല്ല ചക്ക, മാങ്ങ, തേങ്ങ, മുട്ട ഇങ്ങനെ പോകും പക്ഷെ ഈ വക സാധനങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ട് എന്തെന്നാല്‍ ഇവയൊക്കെ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലി മന്ത്രിച് ഊതിയതാണ്.ഞാന്‍ ഈ വയള്‍ കേള്‍കാന്‍ പോകാറുണ്ട് (നന്നായാല്‍ കൂലി കിട്ടും, മാത്രവുമല്ല സ്വര്‍ഗത്തില്‍ 72 ഹൂരികളാണ് എന്നെ കാത്ത് നില്‍കുന്നത്) ഒരു റമളാന്‍ മാസത്തിലെ വയളിനു പോയപ്പോള്‍ എന്റെ അയല്‍വാസി കാദര്‍ക്ക യും പിന്നെ നാട്ട് പ്രമാണിയും പള്ളി പ്രസിഡന്റ്‌ ഹമീദ് ഹാജിക്ക യും ഉണ്ടായിരുന്നു, കാദര്‍ക്ക കൂലിപനിക്കാരന്‍ ആണ്, ദാരിദ്ര്യവും പ്രാരബ്ദവും മാത്രമല്ല ച്കിത്സിച്ചു മാറാത്ത രോഗവും ഉണ്ട്. ഹാജീക്ക ആവട്ടെ നല്ല സൌകര്യത്തില്‍ ആണ് ആവശ്യത്തില്‍ അധികം സ്വത്തും സൌകര്യവും ആരോഗ്യയും ഉണ്ട്, പക്ഷെ ഇവര്‍ രണ്ട് പേര്‍ തമ്മില്‍ ഒരു സാമ്യത ഉണ്ട് ഇരുവരും നല്ല വിശ്വാസികളാണ്. അങ്ങിനെ വയള്‍ തുടങ്ങി മൊല്ലാക്ക നീട്ടിയും കുറിച്ചും പ്രഭാഷണം കൊഴുപ്പിച്ചു അവസാനം വയള്‍ അവസാനിച്ചു കൂട്ട് പ്രാര്‍ഥനയും കഴിഞ്ഞു വയളിന്റെ മുഖ്യ ഭാഗമായ ലേലം വിളി ആരംഭിച്ചു, സന്ഗാടാക സമിതി കനവീനെര്‍ രണ്ട് മുട്ട സ്റ്റേജില്‍ മോല്ലക്കന്റെ കയ്യില്‍ കൊടുത്തു മൊല്ലാക്ക ആ മുട്ടയില്‍ എന്തോ മന്ത്രിച് ഊതി എന്നിട്ട് വിളിച്ചു പറഞ്ഞു ഈ മുട്ട സാധാരണ മുട്ടയല്ലാ........ ഈ മുട്ട വളരെ പോരിശയായ മുട്ടയാണ്‌......... ഇതില്‍ ഞാന്‍ എല്ലാ പ്രാര്‍ത്ഥനയും ചൊല്ലി മന്ത്രിച് ഊതിയിട്ടുണ്ട്...................... ഈ മുട്ട ആരെങ്കിലും കഴിച്ചാല്‍......... അവന്റെ എല്ലാ ബുദ്ധിമുട്ടും ഇല്ലാതാവും...., സമ്പത്ത്വന്നു കൂടും...... എല്ലാ രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കും.......  മാത്രമല്ലാ......   പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും അവനു ലഭിക്കും........  കാദര്‍ക്ക ന്റെ കയ്യിലാണെങ്കില്‍ ആകെ ഉള്ളത് 100 രൂപയാണ് എന്നാല്‍ ഹാജിക്കാ ന്റെ കീശയില്‍ വേണ്ടുവോളം പണം ഉണ്ടെന്നു തോന്നുന്നു കാരണം ലേലം കയറ്റി വിളിക്കുന്നത് കണ്ടപ്പോള്‍ തന്നെ തോന്നിയതാണ്, എന്ത് വില കൊടുത്തും ആ മന്ത്രിച്ചു ഊതിയ മുട്ട കയ്യിലാക്കണമെന്ന ആഗ്രഹം ഹാജിക്കക്കും ഉണ്ടായിരുന്നു. 7 രൂപക്ക് വാങ്ങിയ രണ്ടു മുട്ടയുടെ ലേലം തുടങ്ങി 10....50....100...250...500...1000....അവസാനം 5000 ല്‍ എത്തി, 100 ആവുമ്പോഴേക്കും കാദര്‍ക്ക ലേലം വിളി നിറുത്തി അവരുടെ മുഖത് വല്ലാതെ സങ്കടം ഉണ്ടായിരുന്നു കാരണം ആ മുട്ട കിട്ടിയിരുന്നെങ്കില്‍ തന്റെ എല്ലാ ബുദ്ധിമുട്ടുകളും തീരുമായിരുന്നു. പക്ഷെ അവസാനം ആ മുട്ട ഹാജീക്ക 5000 രൂപക്ക് ലേലത്തില്‍ വാങ്ങി. കാദര്‍ക്കന്റെ ആ മുഖം കണ്ടപ്പോള്‍ എനിക്ക് തോന്നി, അങ്ങിനെ 5000 രൂപക്ക് പടച്ചോന്റെ പോരിശയും അനുഗ്രഹവും ഹാജിക്കാക്ക് കിട്ടി, പൈസ ഇല്ലാത്തത് കൊണ്ട് കാദര്‍ക്കന്റെ കാര്യം പടച്ചോന്‍ തിരിഞ്ഞു നോക്കുകയുമില്ല     എങ്ങിനെ ഉണ്ട്?, സാധാരണ ഇവിടെ നമ്മുടെ നാട്ടില്‍ കാര്യം സാധിക്കാന്‍ കൈകൂലി നല്‍കാറുള്ളത് ഇവിടത്തെ  ഉദ്യോഗസ്ഥന്മാര്‍ക്കാണ് എന്നാല്‍ ഇവിടെയോ ദൈവത്തിനാണ് കൈകൂലി കൊടുക്കുന്നത്. 

Wednesday, December 26, 2012

Tech Wallpapers










Friday, October 19, 2012


Monday, September 24, 2012


Friday, August 24, 2012

ഓണാശംസകള്‍


Monday, May 7, 2012

അല്ലാഹു നാമം തക്കാളിയിയില്‍, ശിവനാകട്ടെ പാമ്പിന്റെ മണ്ടയിലും!!!



തക്കാളിയില്‍ പ്രത്യക്ഷപ്പെട്ട അല്ലാഹു  നാമം!
മാസങ്ങള്‍ക്ക് മുമ്പ് പരമശിവന്‍ ആകാശഗോപുരത്തില്‍ നിവര്‍ന്നു നിന്നതും പതിനായിരങ്ങള്‍ ലൈക്കും ഷയറും ചെയ്ത് വന്‍ വിജയമാക്കിയ ഫോട്ടോ ഫൈസ് ബുക്കില്‍ നിന്നും കെട്ടടങ്ങിയതേയുള്ളൂ. പിന്നാലെ ഒരു സുഹുര്‍ത്ത് സാക്ഷാല്‍ കേരളത്തിന്റെ ‘യുവ കിഴവന്‍’ മാരുടെ രോമാഞ്ചമായ ‘ഷക്കീല താത്തയെ’ കേരളത്തിന്റെ കായലിനു മുകളിലുള്ള മേഘത്തിനുള്ളില്‍ കേരളക്കരയിലെ ഭക്തന്മാരെ മാടിവിളിക്കുന്ന കിടിലന്‍ ഒരു ഫോട്ടോയും ഇതേ ഫൈസ് ബുക്കിലെ ഗ്രൂപ്പുകളിലും വാളുകളിലും പോസ്റ്റിയപ്പോള്‍ മാത്രമാണു ‘ഹര ഹര മഹാ ദേവാ’…എന്ന് നാനാജാതി ഭാഷക്കാര്‍ കണ്ണും പൂട്ടി അടിക്കുന്നതിനു ശിവ ഭക്തന്മാരില്‍ ശമനമുണ്ടായത്.

ശിവനാകട്ടെ പാമ്പിന്റെ തലയിലും !!
കുബേര്‍കുഞ്ചിയും അറബി മാന്ത്രികകച്ചവടവും പൊടിപൊടിക്കാന്‍ ചാനലുകളിലെ ആധുനിക രീതി ഒരു വശത്ത് നടക്കുമ്പോള്‍ അവരുടെ പിന്തുടര്‍ച്ചക്കാരാവേണ്ടവര്‍ ഇതാ ഫൈസ് ബുക്കില്‍ തക്കാളി, തേങ്ങ, മാങ്ങ, ചക്ക, പാമ്പിന്റെയൊക്കെ ഫോട്ടോയും അതിലെ അല്ലാഹുവിന്റെ നാമവും, ശിവന്റെ ചിത്രവുമായി എല്ലാ അന്ധ വിശ്വാസികളും നടത്തുന്ന ‘യാത്രകള്‍’ പോലെ ഫൈസ്ബുക്കിലും ചിലവില്ലാതെ യാത്രകള്‍ നടത്തുന്നു.
ദിനേന ചുരുങ്ങിയത് ഒരു മൂന്നു തക്കാ!ളി, ചക്ക, മാങ്ങ ഫോട്ടോയെങ്കിലും കാണാത്തവര്‍ ഈ ഫൈസ് ബുക്ക് ലോകത്തുണ്ടാവില്ല. എന്തു ചെയ്യണമെന്നറിയാതെ മാപ്പിള ഫൈസ്ബുക്ക് ചെക്കന്മാര്‍ തെരുവില്‍ രാഷ്ട്രീയക്കാര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോലെ സകല മാപ്പിള സ്പിരിറ്റും തൊണ്ടയില്‍ ആവാഹിച്ച് ആകാശം മുട്ടെ ഉയരത്തില്‍ തക്ബീറുകള്‍ വിളിക്കാന്‍ പറ്റാത്ത വേദന കമന്റുകളായി ഇപ്പടി കൊടുക്കും ‘അല്ലാഹു അക്ബര്‍’ദൈവം വലിയവന്‍) എന്നര്‍ഥത്തില്‍. പിന്നെ എണ്ണമറ്റഷയറും അത്രതന്നെ ലൈക്കും പിന്നെ ഒന്നു രണ്ട് ദിവസത്തേക്ക് സകല ഗ്രൂപ്പുകളിലും ചുറ്റിക്കറങ്ങി അതൊരു സൈഡാകുമ്പോള്‍ അടുത്തത് ഉടനെ വരും.

അവസാനം ഷക്കീലയും !!!
മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവ സങ്കല്‍പ്പങ്ങള്‍ക്കു തികച്ചൂമെതിരാണു ഇത്തരം കോപ്രായങ്ങള്‍.ദൈവ സങ്കല്‍പ്പം ഇത്തരം തരം താണ രീതിയില്‍ കൊണ്ടെത്തിക്കാ!ന്‍ കിണഞു ശ്രമിക്കുന്നവര്‍ നേതാക്കന്മാരായുള്ളവരൂടെ അനുയായികള്‍ ഇത് ചെയ്തില്ലെങ്കില്‍ എന്ത് അത്ഭുതമല്ലെ?
സഹോദരന്മാരെ ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ തക്കാളിയിലുള്ള വരകളെ നോക്കണ്മെന്നില്ല പകരം തക്കാളിയെങ്ങനെ ഭൂമിയില്‍ ഉണ്ടാക്കപ്പെട്ടു എന്നു ചിന്തിച്ചാല്‍ പോരെ.
ഖുറാനില്‍ വളരെ വ്യക്തമായി പറഞിട്ടുണ്ട് ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൈവിരലടായാളം നോക്കുക, നിങ്ങള്‍ ഒട്ടകത്തിലേക്കു നോക്കുക, നിങ്ങള്‍ പര്‍വ്വതങ്ങളിലേക്കു നോക്കുക. എന്നൊക്കെയുള്ള ഖുറാനിക വചനങ്ങള്‍ സ്വന്തമായി ഉള്ള ഒരു സമൂഹം ഇത്തരം പൊട്ടപോയത്തങ്ങളുടെ പിറകെ പോകുമ്പോള്‍ അത്തരം ഫോട്ടോകള്‍ കാണുമ്പോള്‍ ഓര്‍മവരുന്നത് ‘കുറുന്തോട്ടിക്കും വാതമുണ്ടാകും’!!
ഇത്തരം ഫോട്ടോകള്‍ക്കു കമന്റിട്ടത് കൊണ്ടോ അതിനെ പ്രകീര്‍ത്തിച്ചത് കൊണ്ടോ സത്യത്തില്‍ അത്തരക്കാര്‍ ആവുന്നത് ‘സ്വര്‍ഗത്തിലെ വിഡ്ഡിളാണു’ എന്നുകൂടി ഓര്‍ക്കുക.
NB: ഒരു മതത്തെയും കളിയാക്കാന്‍ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. വിമര്‍ശന ബുദ്ധിയാല്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
                                                               
                                     (Adopted from other source)

Friday, April 27, 2012

Google Malayalam IMI offline Installer


GOOGLE MALAYALAM TYPING

ഗൂഗിള്‍ മലയാളം വഴി നിങ്ങള്‍ക് അനായാസമായി മലയാളം ടൈപ്പ് ചെയ്യാം,  Facebook, Gmail, Orkut തുടങ്ങിയവയില്‍ അനായാസമായി chat. ചെയ്യാം.  

മാത്രമല്ല ഈ application install ചെയ്യാന്‍ ഒരിക്കല്‍ മാത്രം download ചെയ്താല്‍ മതി. ശേഷം ഏതു computer ലും internet connection ഇല്ലാതെ ഈ file install ചെയ്യാം.

Download from here

http://www.4shared.com/rar/n9-lnP2-/google_malayalam_ime_offline_i.html?