തക്കാളിയില്‍ പ്രത്യക്ഷപ്പെട്ട അല്ലാഹു നാമം!
മാസങ്ങള്‍ക്ക് മുമ്പ് പരമശിവന്‍ ആകാശഗോപുരത്തില്‍ നിവര്‍ന്നു നിന്നതും പതിനായിരങ്ങള്‍ ലൈക്കും ഷയറും ചെയ്ത് വന്‍ വിജയമാക്കിയ ഫോട്ടോ ഫൈസ് ബുക്കില്‍ നിന്നും കെട്ടടങ്ങിയതേയുള്ളൂ. പിന്നാലെ ഒരു സുഹുര്‍ത്ത് സാക്ഷാല്‍ കേരളത്തിന്റെ ‘യുവ കിഴവന്‍’ മാരുടെ രോമാഞ്ചമായ ‘ഷക്കീല താത്തയെ’ കേരളത്തിന്റെ കായലിനു മുകളിലുള്ള മേഘത്തിനുള്ളില്‍ കേരളക്കരയിലെ ഭക്തന്മാരെ മാടിവിളിക്കുന്ന കിടിലന്‍ ഒരു ഫോട്ടോയും ഇതേ ഫൈസ് ബുക്കിലെ ഗ്രൂപ്പുകളിലും വാളുകളിലും പോസ്റ്റിയപ്പോള്‍ മാത്രമാണു ‘ഹര ഹര മഹാ ദേവാ’…എന്ന് നാനാജാതി ഭാഷക്കാര്‍ കണ്ണും പൂട്ടി അടിക്കുന്നതിനു ശിവ ഭക്തന്മാരില്‍ ശമനമുണ്ടായത്.
കുബേര്‍കുഞ്ചിയും അറബി മാന്ത്രികകച്ചവടവും പൊടിപൊടിക്കാന്‍ ചാനലുകളിലെ ആധുനിക രീതി ഒരു വശത്ത് നടക്കുമ്പോള്‍ അവരുടെ പിന്തുടര്‍ച്ചക്കാരാവേണ്ടവര്‍ ഇതാ ഫൈസ് ബുക്കില്‍ തക്കാളി, തേങ്ങ, മാങ്ങ, ചക്ക, പാമ്പിന്റെയൊക്കെ ഫോട്ടോയും അതിലെ അല്ലാഹുവിന്റെ നാമവും, ശിവന്റെ ചിത്രവുമായി എല്ലാ അന്ധ വിശ്വാസികളും നടത്തുന്ന ‘യാത്രകള്‍’ പോലെ ഫൈസ്ബുക്കിലും ചിലവില്ലാതെ യാത്രകള്‍ നടത്തുന്നു.
ദിനേന ചുരുങ്ങിയത് ഒരു മൂന്നു തക്കാ!ളി, ചക്ക, മാങ്ങ ഫോട്ടോയെങ്കിലും കാണാത്തവര്‍ ഈ ഫൈസ് ബുക്ക് ലോകത്തുണ്ടാവില്ല. എന്തു ചെയ്യണമെന്നറിയാതെ മാപ്പിള ഫൈസ്ബുക്ക് ചെക്കന്മാര്‍ തെരുവില്‍ രാഷ്ട്രീയക്കാര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോലെ സകല മാപ്പിള സ്പിരിറ്റും തൊണ്ടയില്‍ ആവാഹിച്ച് ആകാശം മുട്ടെ ഉയരത്തില്‍ തക്ബീറുകള്‍ വിളിക്കാന്‍ പറ്റാത്ത വേദന കമന്റുകളായി ഇപ്പടി കൊടുക്കും ‘അല്ലാഹു അക്ബര്‍’ദൈവം വലിയവന്‍) എന്നര്‍ഥത്തില്‍. പിന്നെ എണ്ണമറ്റഷയറും അത്രതന്നെ ലൈക്കും പിന്നെ ഒന്നു രണ്ട് ദിവസത്തേക്ക് സകല ഗ്രൂപ്പുകളിലും ചുറ്റിക്കറങ്ങി അതൊരു സൈഡാകുമ്പോള്‍ അടുത്തത് ഉടനെ വരും.
മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവ സങ്കല്‍പ്പങ്ങള്‍ക്കു തികച്ചൂമെതിരാണു ഇത്തരം കോപ്രായങ്ങള്‍.ദൈവ സങ്കല്‍പ്പം ഇത്തരം തരം താണ രീതിയില്‍ കൊണ്ടെത്തിക്കാ!ന്‍ കിണഞു ശ്രമിക്കുന്നവര്‍ നേതാക്കന്മാരായുള്ളവരൂടെ അനുയായികള്‍ ഇത് ചെയ്തില്ലെങ്കില്‍ എന്ത് അത്ഭുതമല്ലെ?
സഹോദരന്മാരെ ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ തക്കാളിയിലുള്ള വരകളെ നോക്കണ്മെന്നില്ല പകരം തക്കാളിയെങ്ങനെ ഭൂമിയില്‍ ഉണ്ടാക്കപ്പെട്ടു എന്നു ചിന്തിച്ചാല്‍ പോരെ.
സഹോദരന്മാരെ ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ തക്കാളിയിലുള്ള വരകളെ നോക്കണ്മെന്നില്ല പകരം തക്കാളിയെങ്ങനെ ഭൂമിയില്‍ ഉണ്ടാക്കപ്പെട്ടു എന്നു ചിന്തിച്ചാല്‍ പോരെ.
ഖുറാനില്‍ വളരെ വ്യക്തമായി പറഞിട്ടുണ്ട് ദൈവത്തെ കാണണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൈവിരലടായാളം നോക്കുക, നിങ്ങള്‍ ഒട്ടകത്തിലേക്കു നോക്കുക, നിങ്ങള്‍ പര്‍വ്വതങ്ങളിലേക്കു നോക്കുക. എന്നൊക്കെയുള്ള ഖുറാനിക വചനങ്ങള്‍ സ്വന്തമായി ഉള്ള ഒരു സമൂഹം ഇത്തരം പൊട്ടപോയത്തങ്ങളുടെ പിറകെ പോകുമ്പോള്‍ അത്തരം ഫോട്ടോകള്‍ കാണുമ്പോള്‍ ഓര്‍മവരുന്നത് ‘കുറുന്തോട്ടിക്കും വാതമുണ്ടാകും’!!
ഇത്തരം ഫോട്ടോകള്‍ക്കു കമന്റിട്ടത് കൊണ്ടോ അതിനെ പ്രകീര്‍ത്തിച്ചത് കൊണ്ടോ സത്യത്തില്‍ അത്തരക്കാര്‍ ആവുന്നത് ‘സ്വര്‍ഗത്തിലെ വിഡ്ഡിളാണു’ എന്നുകൂടി ഓര്‍ക്കുക.
NB: ഒരു മതത്തെയും കളിയാക്കാന്‍ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. വിമര്‍ശന ബുദ്ധിയാല്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(Adopted from other source)
(Adopted from other source)
0 comments:
Post a Comment
mohd2shakkeer@gmail.com