Wednesday, January 21, 2015

ലേലം

എന്റെ നാട്ടില്‍ എല്ലാ റമളാന്‍ മാസവും നോമ്പ് പകുതി ആയാല്‍ പള്ളി പറമ്പില്‍ വയള്‍ പരമ്പര തുടങ്ങും,  എല്ലാവരും നന്നാവുന്നതും (നന്നായി എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നതും) ഒന്നിന് ഏഴും ഇരുപത്തി ഏഴു ഇരട്ടി കൂലിയും കിട്ടുന്ന മാസമാണ്.  ഇനി ഈ വയള്‍ ആവട്ടെ ഒരുതരത്തില്‍ സന്ഗാടകര്‍ക്ക് സാമ്പത്തിക വരുമാനവും ആണ് (പെരുന്നാളല്ലേ വരുന്നത് ചിലവ് ഏറെയാ). കാരണം ഈ എല്ലാ വയള്‍ പരമ്പരയിലും പ്രധാന ഇനമാണ് ഒന്ന് കൂട്ട് പ്രാര്‍ത്ഥന, മറ്റൊന്ന് ലേലം വിളി.ലേലം വിളി എന്നാല്‍ ബേങ്കിലെ പോലെ അല്ല, വല്ല ചക്ക, മാങ്ങ, തേങ്ങ, മുട്ട ഇങ്ങനെ പോകും പക്ഷെ ഈ വക സാധനങ്ങള്‍ക്ക്...