Wednesday, January 21, 2015

ലേലം

എന്റെ നാട്ടില്‍ എല്ലാ റമളാന്‍ മാസവും നോമ്പ് പകുതി ആയാല്‍ പള്ളി പറമ്പില്‍ വയള്‍ പരമ്പര തുടങ്ങും,  എല്ലാവരും നന്നാവുന്നതും (നന്നായി എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നതും) ഒന്നിന് ഏഴും ഇരുപത്തി ഏഴു ഇരട്ടി കൂലിയും കിട്ടുന്ന മാസമാണ്.  ഇനി ഈ വയള്‍ ആവട്ടെ ഒരുതരത്തില്‍ സന്ഗാടകര്‍ക്ക് സാമ്പത്തിക വരുമാനവും ആണ് (പെരുന്നാളല്ലേ വരുന്നത് ചിലവ് ഏറെയാ). കാരണം ഈ എല്ലാ വയള്‍ പരമ്പരയിലും പ്രധാന ഇനമാണ് ഒന്ന് കൂട്ട് പ്രാര്‍ത്ഥന, മറ്റൊന്ന് ലേലം വിളി.ലേലം വിളി എന്നാല്‍ ബേങ്കിലെ പോലെ അല്ല, വല്ല ചക്ക, മാങ്ങ, തേങ്ങ, മുട്ട ഇങ്ങനെ പോകും പക്ഷെ ഈ വക സാധനങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ട് എന്തെന്നാല്‍ ഇവയൊക്കെ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലി മന്ത്രിച് ഊതിയതാണ്.ഞാന്‍ ഈ വയള്‍ കേള്‍കാന്‍ പോകാറുണ്ട് (നന്നായാല്‍ കൂലി കിട്ടും, മാത്രവുമല്ല സ്വര്‍ഗത്തില്‍ 72 ഹൂരികളാണ് എന്നെ കാത്ത് നില്‍കുന്നത്) ഒരു റമളാന്‍ മാസത്തിലെ വയളിനു പോയപ്പോള്‍ എന്റെ അയല്‍വാസി കാദര്‍ക്ക യും പിന്നെ നാട്ട് പ്രമാണിയും പള്ളി പ്രസിഡന്റ്‌ ഹമീദ് ഹാജിക്ക യും ഉണ്ടായിരുന്നു, കാദര്‍ക്ക കൂലിപനിക്കാരന്‍ ആണ്, ദാരിദ്ര്യവും പ്രാരബ്ദവും മാത്രമല്ല ച്കിത്സിച്ചു മാറാത്ത രോഗവും ഉണ്ട്. ഹാജീക്ക ആവട്ടെ നല്ല സൌകര്യത്തില്‍ ആണ് ആവശ്യത്തില്‍ അധികം സ്വത്തും സൌകര്യവും ആരോഗ്യയും ഉണ്ട്, പക്ഷെ ഇവര്‍ രണ്ട് പേര്‍ തമ്മില്‍ ഒരു സാമ്യത ഉണ്ട് ഇരുവരും നല്ല വിശ്വാസികളാണ്. അങ്ങിനെ വയള്‍ തുടങ്ങി മൊല്ലാക്ക നീട്ടിയും കുറിച്ചും പ്രഭാഷണം കൊഴുപ്പിച്ചു അവസാനം വയള്‍ അവസാനിച്ചു കൂട്ട് പ്രാര്‍ഥനയും കഴിഞ്ഞു വയളിന്റെ മുഖ്യ ഭാഗമായ ലേലം വിളി ആരംഭിച്ചു, സന്ഗാടാക സമിതി കനവീനെര്‍ രണ്ട് മുട്ട സ്റ്റേജില്‍ മോല്ലക്കന്റെ കയ്യില്‍ കൊടുത്തു മൊല്ലാക്ക ആ മുട്ടയില്‍ എന്തോ മന്ത്രിച് ഊതി എന്നിട്ട് വിളിച്ചു പറഞ്ഞു ഈ മുട്ട സാധാരണ മുട്ടയല്ലാ........ ഈ മുട്ട വളരെ പോരിശയായ മുട്ടയാണ്‌......... ഇതില്‍ ഞാന്‍ എല്ലാ പ്രാര്‍ത്ഥനയും ചൊല്ലി മന്ത്രിച് ഊതിയിട്ടുണ്ട്...................... ഈ മുട്ട ആരെങ്കിലും കഴിച്ചാല്‍......... അവന്റെ എല്ലാ ബുദ്ധിമുട്ടും ഇല്ലാതാവും...., സമ്പത്ത്വന്നു കൂടും...... എല്ലാ രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കും.......  മാത്രമല്ലാ......   പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും അവനു ലഭിക്കും........  കാദര്‍ക്ക ന്റെ കയ്യിലാണെങ്കില്‍ ആകെ ഉള്ളത് 100 രൂപയാണ് എന്നാല്‍ ഹാജിക്കാ ന്റെ കീശയില്‍ വേണ്ടുവോളം പണം ഉണ്ടെന്നു തോന്നുന്നു കാരണം ലേലം കയറ്റി വിളിക്കുന്നത് കണ്ടപ്പോള്‍ തന്നെ തോന്നിയതാണ്, എന്ത് വില കൊടുത്തും ആ മന്ത്രിച്ചു ഊതിയ മുട്ട കയ്യിലാക്കണമെന്ന ആഗ്രഹം ഹാജിക്കക്കും ഉണ്ടായിരുന്നു. 7 രൂപക്ക് വാങ്ങിയ രണ്ടു മുട്ടയുടെ ലേലം തുടങ്ങി 10....50....100...250...500...1000....അവസാനം 5000 ല്‍ എത്തി, 100 ആവുമ്പോഴേക്കും കാദര്‍ക്ക ലേലം വിളി നിറുത്തി അവരുടെ മുഖത് വല്ലാതെ സങ്കടം ഉണ്ടായിരുന്നു കാരണം ആ മുട്ട കിട്ടിയിരുന്നെങ്കില്‍ തന്റെ എല്ലാ ബുദ്ധിമുട്ടുകളും തീരുമായിരുന്നു. പക്ഷെ അവസാനം ആ മുട്ട ഹാജീക്ക 5000 രൂപക്ക് ലേലത്തില്‍ വാങ്ങി. കാദര്‍ക്കന്റെ ആ മുഖം കണ്ടപ്പോള്‍ എനിക്ക് തോന്നി, അങ്ങിനെ 5000 രൂപക്ക് പടച്ചോന്റെ പോരിശയും അനുഗ്രഹവും ഹാജിക്കാക്ക് കിട്ടി, പൈസ ഇല്ലാത്തത് കൊണ്ട് കാദര്‍ക്കന്റെ കാര്യം പടച്ചോന്‍ തിരിഞ്ഞു നോക്കുകയുമില്ല     എങ്ങിനെ ഉണ്ട്?, സാധാരണ ഇവിടെ നമ്മുടെ നാട്ടില്‍ കാര്യം സാധിക്കാന്‍ കൈകൂലി നല്‍കാറുള്ളത് ഇവിടത്തെ  ഉദ്യോഗസ്ഥന്മാര്‍ക്കാണ് എന്നാല്‍ ഇവിടെയോ ദൈവത്തിനാണ് കൈകൂലി കൊടുക്കുന്നത്. 

0 comments:

Post a Comment

mohd2shakkeer@gmail.com